Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Cable Falls

Alappuzha

കേ​ബി​ൾ ക​ഴു​ത്തി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ടെ കേ​ബി​ൾ ക​ഴു​ത്തി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രു​മ​ല​ഭാ​ഗം മ​ക​യി​രം വീ​ട്ടി​ൽ അ​ളി​താ ബാ​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്കി​ടെ കേ​ബി​ൾ വീ​ണ് അ​ളി​താ ബാ​ബു​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും എ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തു.

ഉ​ട​ൻ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഛർ​ദ്ദി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ആ​രോ​പി​ച്ചു.

Latest News

Corehub Up